Jump to content

ജി.എസ്.എം.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:47, 18 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജി.എസ്.എം. ലഭ്യമായിട്ടുള്ള മൊബൈൽ ഫോണുകളെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ജി.എസ്.എം. ലോഗോ

ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ അഥവാ ജി. എസ്. എം. ലോകത്തെ ഏറ്റവും വ്യാപകമായ മൊബൈൽ ഫോൺ വിവരകൈമാറ്റ സാങ്കേതികവിദ്യ ആണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അനുവർത്തിച്ചുപോരുന്ന സാങ്കേതികരീതികളുടെ പ്രാമാണികത നിയന്ത്രിക്കുന്നത് ജി.എസ്.എം. അസോസിയേഷൻ ആണ്. ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഏകദേശം 82% മൊബൈൽ സാങ്കേതികവിദ്യയും ജി.എസ്.എം.-ൽ അധിഷ്ഠിതമാണ്‌.[1]

ചരിത്രം

[തിരുത്തുക]

1982-ൽ ഇ.സി.പി.റ്റി.എ(European Conference of Postal and Telecommunications Administrations) യൂറോപ്പിലെ മൊബൈൽ ഫോണുകൾക്ക് പൊതുവായ ഒരു സാങ്കേതിക സംവിധാനം ഉണ്ടാക്കുന്നതിനുവേണ്ടി ഗ്രൂപ് സ്പെഷ്യൽ മൊബൈൽ(GSM) രൂപവത്കരിച്ചു.1990-ൽ ജി.എസ്.എം സങ്കേതത്തിനുള്ള നിബന്ധനകൾ പുറത്തിറക്കി.1993 അവസാനം ആയപ്പോഴേക്കും 48 രാജ്യങ്ങളിൽ 75 വാഹകരിലൂടെ ഒരു മില്യൺ ആളുകൾ ജി.എസ്.എം സങ്കേതം ഉപയോഗിക്കാൻ തുടങ്ങി.

സാങ്കേതിക വിവരങ്ങൾ

[തിരുത്തുക]

നാല് വ്യത്യസ്ത ആവൃത്തികളിലാണ് ജി.എസ്.എം.പ്രവർത്തിക്കുന്നത്. എങ്കിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് 900 MHzഉം 1800 MHzഉം ആണ്. വടക്കേ അമേരിക്കയിലെ കാനഡ പോലെയുള്ള ചില രാജ്യങ്ങളിൽ മാത്രമാണ് 850 MHz ഉം 1900 MHzഉം ഉപയോഗിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "GSM World statistics". GSM Association. 2007. Retrieved 2009-01-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജി.എസ്.എം.&oldid=3804393" എന്ന താളിൽനിന്ന് ശേഖരിച്ചത്