Jump to content

സരസ്ഗഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
03:59, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeep717 (സംവാദം | സംഭാവനകൾ) ('{{Infobox military installation |name = സരസ്ഗഡ് കോട്ട |location = റായ്ഗഡ് ജില്ല, മഹാരാഷ്ട്ര |image = |caption = |map_type = India Maharashtra |map_size = 300 |map_alt = |map_caption = Shown within Maharashtra |type = Hill fort |coordinates = {{coord|18.5427677|73.2277393|type:landmark_region:IN|display=inline}} |code = |built = |builder =...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സരസ്ഗഡ് കോട്ട
റായ്ഗഡ് ജില്ല, മഹാരാഷ്ട്ര
സരസ്ഗഡ് കോട്ട is located in Maharashtra
സരസ്ഗഡ് കോട്ട
സരസ്ഗഡ് കോട്ട
Coordinates 18°32′34″N 73°13′40″E / 18.5427677°N 73.2277393°E / 18.5427677; 73.2277393
തരം Hill fort
Site information
Controlled by ഇന്ത്യാ ഗവണ്മെന്റ്
Open to
the public
അതെ
Condition നാശോന്മുഖം
Site history
Materials കരിങ്കല്ല്
Height 487.68m (1600ft)
Garrison information
Occupants Nil

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പാലി ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് സരസ്ഗഡ് കോട്ട. സമുദ്രനിരപ്പിൽ നിന്നുള്ള ഈ കോട്ടയുടെ ഉയരം 490 മീറ്ററാണ്.

സ്ഥാനം

നാഗോഠാനിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ കിഴക്കായി നഗോഠാനെ-ഖോപോളി റോഡിലാണ് പാലി എന്ന സ്ഥലം. ഇവിടെയുള്ള പ്രശസ്തമായ ബല്ലാലേശ്വർ ക്ഷേത്രത്തിനു സമീപത്ത് സ്ഥിതി ചെയ്യുന്ന, കുത്തനെയുള്ള നാല് കൊടുമുടികൾ ഉള്ള ഒരു മലയുടെ മുകളിലാണ് സരസ്ഗഡ് മില കൊള്ളുന്നത്. അതിനാൽ ചുറ്റുമുള്ള പ്രദേശം നിരീക്ഷിക്കുവാൻ ഈ കോട്ട പ്രയോജനപ്പെട്ടു. തെക്ക് ഭാഗത്തു നിന്നുള്ളനിന്നുള്ള വഴിയിൽ കല്ലിൽ കൊത്തിയ 111 പടികൾ ഉണ്ട്. ഈ ഭാഗത്തെ വാതിൽ 'ദിണ്ഡി ദർവാജ' എന്നാണ് അറിയപ്പെടുന്നത്. [1]പാലി ഗ്രാമത്തിൽ നിന്നും ഈ കോട്ടയുടെ മുകളിലേക്ക് രണ്ട് വഴികളുണ്ട്. സുധാഗഡ് കോട്ടയുടെ ഇരട്ടയാണ് സരസ്ഗഡ് കോട്ട.

ചരിത്രം

1485-ൽ അഹമ്മദ്‌നഗറിലെ മാലിക് അഹമ്മദ് നിസാം ഷാ ഒന്നാമൻ തന്റെ കൊങ്കൺ അധിനിവേശകാലത്ത് പിടിച്ചെടുത്ത കോട്ടകളിൽ ഒന്നാണിത്. [2] ഈ കോട്ടയുടെ കോട്ടകൊത്തളങ്ങൾ നന്നാക്കാൻ ഛത്രപതി ശിവാജി 2000 ഹോണെ (അക്കാലത്തെ സ്വർണ്ണ നാണയം) നൽകി. [3] വസായ് കോട്ട കീഴടക്കിയ ശേഷം, ചിമാജി അപ്പ 1739-ൽ വസായിൽ നിന്ന് കൊണ്ടുവന്ന ഒരു പോർച്ചുഗീസ് മണി ബല്ലേശ്വർ ക്ഷേത്രത്തിന് സംഭാവന ചെയ്തു. [2] സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ കോട്ട ഭോർ നാട്ടുരാജ്യത്തിലായിരുന്നു.

കാഴ്ചകൾ

ഏറ്റവും മുകളിൽ ഒരു ശിവക്ഷേത്രം ഉണ്ട്. ഇതിനരികിൽ നിന്നും ഈ പ്രദേശത്തിന് ചുറ്റുമുള്ള എല്ലാ പർവതനിരകളുടെയും മനോഹരമായ കാഴ്ച ലഭിക്കുന്നു. സുധാഗഡ്, സാങ്‌ഷി, സാഗർഗഡ്, തൈൽബൈല എന്നീ കോട്ടകൾ സരസ്ഗഡിന്റെ മുകളിൽ നിന്ന് കാണാൻ കഴിയും. പട്ടാളക്കാർക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന നിരവധി ഗുഹകൾ ഇവിടെ കാണാം. പാറകളിൽ കൊത്തിയെടുത്ത പത്തോളം ജലസംഭരണികൾ ഉണ്ട്. അവർ വർഷം മുഴുവനും കോട്ടക്കാവശ്യമായ ജലം നൽകിപ്പോന്നു.

അവലംബം

  1. http://www.vacationsadventurous.com/sarasgad-fort-is-an-amazing-trek/
  2. 2.0 2.1 PATHAK, ARUNCHANDRA. "Sarasgad". www.gazetteers.maharashtra.gov.in. Govt. of Maharashtra. Retrieved 1 May 2020.
  3. "Sarasgad, Medium Grade, Western Ghats, India, Adventure, Trekking". Archived from the original on 20 May 2017.
"https://ml.wikipedia.org/w/index.php?title=സരസ്ഗഡ്&oldid=4101821" എന്ന താളിൽനിന്ന് ശേഖരിച്ചത്