Jump to content

കവാടം:കമ്മ്യൂണിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്മ്യൂണിസവും ശാസ്ത്രീയ സോഷ്യലിസവും

മാറ്റിയെഴുതുക  

കമ്മ്യൂണിസം കവാടം



വർഗ്ഗരഹിതമായ, ഭരണകൂട സംവിധാനങ്ങളില്ലാത്ത, ചൂഷണവിമുക്തമായ ഒരു സമൂഹം വിഭാവന ചെയ്യുന്ന രാഷ്ട്രീയതത്വശാസ്ത്രമാണു് കമ്മ്യൂണിസം. വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണത്. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികളുടെ പൊതു ഉടമസ്ഥത എന്ന ആശയം ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ടെങ്കിലും ഇത് പൂർണ്ണമായും ശരിയല്ല.

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം.

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

ഏംഗൽസ്
ഫ്രെഡറിക് ഏംഗൽസ് (നവംബർ 28, 1820 - ഓഗസ്റ്റ് 5, 1895) ഒരു ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനും ,തത്വ ചിന്തകനും കാൾ മാർക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളിൽ ഒരാളുമാണ്. മാക്സിന്റെ മരണശേഷം ദാസ് ക്യാപ്പിറ്റലിന്റെ രണ്ടും മൂന്നും ലക്കങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും ഏംഗൽസ് ആയിരുന്നു.
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ജീവചരിത്രം

ജ്യോതി ബസു
കൽക്കത്തയിൽ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌, പ്രസിഡൻസി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷിൽ ബി.എ ഹോണേഴ്‌സും, ലണ്ടനിലെ മിഡിൽ ടെമ്പിളിൽ നിന്നും നിയമപഠനവും നേടിയ ബസു യു.കെ യിൽ ആയിരുന്നപ്പോൾ തന്നെ മാർക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെൻ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാർടി നേതാക്കളുമായി അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യൻ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ സ്റ്റുഡൻസിലും അംഗമായിരുന്നു. ലണ്ടൻ മജിലിസിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ അംഗമായി. 1952 മുതൽ 1957 വരെ വെസ്റ്റ്‌ ബംഗാൾ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി. 1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു.
മാറ്റിയെഴുതുക  

ചൊല്ലുകൾ

..ഒരു വ്യക്തിയുടെ മരണം ദുരന്തമാണ്. ഒരു ലക്ഷം പേരുടെ മരണം ഒരു സ്ഥിതിവിവരക്കണക്കാണ് (statistics). --ജോസഫ് സ്റ്റാലിൻ
..എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്.--ചെഗുവേര
.. വർഗ്ഗസമരത്തിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെങ്കിൽ, സമൂഹത്തിൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചേരിതിരിവിനെക്കുറിച്ച് നിങ്ങൾ അജ്ഞനാണെങ്കിൽ ശരിക്കും നിങ്ങൾ കാട്ടിലകപ്പെട്ട അന്ധനാണ് --ഫിദൽ കാസ്ട്രോ
..ഉറച്ച കാലുകളിൽ നിന്നും മരിക്കുന്നതാണ് മുട്ടിൽ നിന്ന് ജീവിക്കുന്നതിനെക്കാൾ നല്ലത് .--ചെഗുവേര

മാറ്റിയെഴുതുക  

കമ്മ്യൂണിസം സംബന്ധിച്ച സവിശേഷ ഉള്ളടക്കം

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

കേരളത്തിലെ ഫോർട്ട് കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനത്തിലെ ഒരു നിശ്ചലദൃശ്യം.

Photo credit: David Wilmot [1]

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ...

മാറ്റിയെഴുതുക  

വിഭാഗങ്ങൾ

മാറ്റിയെഴുതുക  

കമ്മ്യൂണിസം സംബന്ധിച്ച വിക്കിപദ്ധതികൾ

മാറ്റിയെഴുതുക  

താങ്കൾക്ക് ചെയ്യാവുന്നത്

മാറ്റിയെഴുതുക  

കമ്മ്യൂണിസം സംബന്ധിച്ച വിഷയങ്ങൾ

മാറ്റിയെഴുതുക  

മലയാളേതര വിക്കിപീഡിയകളിൽ കമ്മ്യൂണിസം

ലേഖനങ്ങൾ:
മാറ്റിയെഴുതുക  

ബന്ധപ്പെട്ട കവാടങ്ങൾ

മാറ്റിയെഴുതുക  

മറ്റു വിക്കി സംരംഭങ്ങളിൽ

Purge server cache