Jump to content

ഹെസ്റ്റിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെസ്റ്റിയ
Goddess of the hearth, home, domesticity, family, and the state
നിവാസംDelphi or Mount Olympus
ഗ്രഹം46 Hestia, 4 Vesta
പ്രതീകംThe hearth and its fire
മാതാപിതാക്കൾCronus and Rhea
സഹോദരങ്ങൾDemeter, Hera, Hades, Poseidon, Zeus, Chiron
Vesta

ഗ്രീക്ക് ഐതിഹ്യത്തിലെ അടുപ്പിന്റെയും കുടുംബങ്ങളുടെയും ദേവതയാണ് ഹെസ്റ്റിയ. ഗ്രീക്ക് മിത്തോളജി അനുസരിച്ച്,ക്രോണസിന്റെയും റിയയുടെയും പുത്രിയാണ്.[1] വീടുകളിൽനടത്തുന്ന പൂജകളിൽ ആദ്യ അർപ്പിതം ഹെസ്റ്റിയക്കാണ് നിവേദിച്ചിരുന്നത്. പ്രൈറ്റാനെമുകളുടെ അടുപ്പുകൾ ഹെസ്റ്റിയയുടെ ക്ഷേത്രമായി പ്രവർത്തിച്ചു. പുതിയ കോളനികൾ സ്ഥാപിക്കുമ്പോൾ മാതൃ നഗരത്തിലെ പൊതു അടുപ്പിൽ നിന്ന് പുതിയ സ്ഥലത്തേക്ക് തീ കൊണ്ടുപോയിരുന്നു. റോമൻ ഐതിഹ്യത്തിലെ വെസ്റ്റ, ഹെസ്റ്റിയയുമായി ബന്ധപ്പെട്ട ദേവതയാണ്. ഗ്രീക്ക്-റോമൻ ഭവനങ്ങളിലെ അടുപ്പുകൾ ഒരിക്കലും അണച്ചിരുന്നില്ല. അണക്കുകയാണെങ്കിൽത്തന്നെ, അത് ആചാരപരമായി വിവിധ ചടങ്ങുകളോടെയാണ് ചെയ്യുന്നത്. ശുദ്ധീകരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ക്രീയകൾക്കുശേഷം അടുപ്പ് വീണ്ടും കത്തിക്കുകയും ചെയ്യും.

അവലംബം

[തിരുത്തുക]
  1. Graves, Robert (1960). "The Palace of Olympus". Greek Gods and Heroes.
"https://ml.wikipedia.org/w/index.php?title=ഹെസ്റ്റിയ&oldid=3778294" എന്ന താളിൽനിന്ന് ശേഖരിച്ചത്