Jump to content

കേശവൻ കുണ്ടലായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംഗീത നാടക അക്കാദമിയുടെ 2023 ലെ ഗുരു പൂജ പുരസ്കാരം നേടിയ കഥകളി കലാകാരനാണ് കോട്ടയ്ക്കൽ കേശവൻ കുണ്ടലായർ.[1][2]

ജീവിതരേഖ

[തിരുത്തുക]

കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലെ പ്രിൻസിപ്പൽ ആയി വിരമിച്ച പുല്ലൂർ മാക്കരംകോട്ടില്ലത്ത് കേശവൻ കുണ്ടലായർ കാഞ്ഞങ്ങാട്‌ സ്വദേശിയാണ്. കഥകളി പഠനം തുടങ്ങിയത് 1972-ൽ നാട്യസംഘത്തിൽത്തന്നെ. പിന്നീട് അവിടെത്തന്നെ അധ്യാപകനായി. കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം പദ്മനാഭൻ നായർ, കീഴ്പടം കുമാരൻനായർ, കലാമണ്ഡലം രാമൻകുട്ടിനായർ തുടങ്ങി എല്ലാ പ്രമുഖ കഥകളി ആചാര്യൻമാരുടേയും കൂടെ വേഷമിട്ടിട്ടുണ്ട്. പച്ച, കത്തി, മിനുക്ക്, വെള്ളത്താടി തുടങ്ങിയവയാണ് പ്രധാനമായി ചെയ്യുന്നത്. കത്തിവേഷങ്ങളും പരശുരാമൻവേഷവും ചെയ്യുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ 2023 ലെ ഗുരു പൂജ പുരസ്കാരം
  • തൃശ്ശൂർ വേദിയയുടെ 'അംഗീകാരമുദ്ര'
  • ഉഡുപ്പി മാധ്വബ്രാഹ്മണ സഭയുടെ 'നാട്യരത്‌നം' അവാർഡ്
  • എറണാകുളം കഥകളി ക്ലബ്ബിന്റെ 'കളഹംസം' പുരസ്കാരം

കുടുംബം

[തിരുത്തുക]

സംഗീതാധ്യാപികകൂടിയായ ടി.കെ. ശാകംബരിയാണ് ഭാര്യ. എം.കെ. വൈഷ്ണവി, എം.കെ. വാണി എന്നിവർ മക്കളാണ്.

അവലംബം

[തിരുത്തുക]
  1. /web/20240721171928/https://keralakaumudi.com/news/news.php?id=1322954&u=sangeetha-nadaka-academy
  2. http://keralasangeethanatakaakademi.in/wp-content/uploads/2024/07/notification17072024-1.pdf
"https://ml.wikipedia.org/w/index.php?title=കേശവൻ_കുണ്ടലായർ&oldid=4102854" എന്ന താളിൽനിന്ന് ശേഖരിച്ചത്